delhi-university-vc

ന്യൂഡൽഹി: കേന്ദ്ര വിഭ്യാഭ്യാസ മന്ത്രാലയവുമായുള്ള അധികാര തർക്കത്തിനിടെ ഡൽഹി സർവകലാശാല വൈസ് ചാൻസിലറെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സസ്‌പെൻഡ് ചെയ്തു. യൂണിവേഴ്‌സിറ്റി വിസിറ്റർ പദവിയുടെ അധികാരമുപയോഗിച്ചാണ് നടപടി. സർവകലാശാലാ നിയമനത്തിൽ ക്രമക്കേട് നടത്തിയെന്ന ആരോപണത്തിലാണ് വി.സിക്കെതിരായ നടപടിയെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. അധികാര ദുർവിനിയോഗം നടത്തി, ഭരണപരമായ കാര്യങ്ങളിൽ വീഴ്ച വരുത്തി തുടങ്ങിയ ആരോപണങ്ങളിൽ യോഗേഷ് ത്യാഗി അന്വേഷണം നേരിടുന്നുണ്ട്. വൈസ്ചാൻസലർ നടത്തിയ പുതിയ നിയമനങ്ങളാണ് വിദ്യാഭ്യാസമന്ത്രാലയത്തിന്റെ എതിർപ്പിനിടയാക്കിയത്.

നിയമന വിവാദത്തിൽ വിസിക്കെതിരെ അന്വേഷണം നടത്താൻ വിദ്യാഭ്യാസ മന്ത്രാലയം കഴിഞ്ഞയാഴ്ച രാഷ്ട്രപതിയുടെ അനുമതി തേടിയിരുന്നു. ഇന്നലെ രാഷ്ട്രപതി അനുമതി നൽകി. അന്വേഷണം പൂർത്തിയാകുന്നത് വരെ യോഗിയെ സസ്‌പെൻഡ് ചെയ്തിരിക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രാലയം സർവകലാശാല രജിസ്ട്രാർക്കുള്ള കത്തിൽ പറയുന്നു. നിലവിൽ ത്യാഗി അവധിയിലാണ്.