rafel

ന്യൂഡൽഹി: അംബാലയിലെ 17-ാം ഗോൾഡൻ ആരോസ് സ്‌ക്വാഡ്രന്റെ ഭാഗമാകാൻ ഫ്രാൻസിൽ നിന്ന് കൂടുതൽ വിമാനങ്ങൾ നവംബർ അഞ്ചിന് ഇന്ത്യയിലെത്തും. മൂന്ന് അല്ലെങ്കിൽ നാല് വിമാനങ്ങളാകും എത്തുകയെന്നറിയുന്നു. ജൂലായ് 29ന് എത്തിച്ച അഞ്ചു വിമാനങ്ങളെ സെപ്‌തംബർ 10ന് നടന്ന ചടങ്ങിൽ 17-ാം സ്‌ക്വാഡ്രനിൽ വിന്ന്യസിച്ചിരുന്നു.

ചൈനയുമായുള്ള സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ വ്യോമസേനയെ ശക്തിപ്പെടുത്താൻ കൂടുതൽ വിമാനങ്ങൾ എത്തിക്കണമെന്ന് ഇന്ത്യ ഫ്രാൻസിനോട് ആവശ്യപ്പെട്ടിരുന്നു. 59,000കോടി രൂപയ്ക്ക് 36 വിമാനങ്ങൾക്കുള്ള 2016ൽ ഒപ്പിട്ട കരാറിലെ രണ്ടാം ബാച്ചാണ് ഇപ്പോഴെത്തുന്നത്. 36 വിമാനങ്ങളിൽ 18 എണ്ണം അംബാലയിലും ബാക്കി 18പശ്ചിമ ബംഗാളിലെ ഹസീമറ സ്‌ക്വാഡ്രനിലുമാകും വിന്യസിക്കുക.