
ന്യൂഡൽഹി: രാജ്യത്ത് അന്താരാഷ്‌ട്ര വിമാന സർവീസുകൾക്ക് ഏർപ്പെടുത്തിയ വിലക്ക് കൊവിഡ് വ്യാപനം മൂലം നവംബർ 30വരെ തുടരാൻ സിവിൽ വ്യോമയാന ഡയറക്ടറേറ്റ് തീരുമാനിച്ചു. ഒക്‌ടോബർ 31വരെയായിരുന്നു വിലക്ക് നേരത്തെ വിലക്ക് ഏർപ്പെടുത്തിയിരുന്നത്.
വന്ദേഭാരത് ദൗത്യവും യു.എസ്, യു.കെ, ജർമ്മനി, ബംഗ്ളാദേശ്, മാലിദ്വീപ്, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിലേക്ക് സ്വകാര്യ കമ്പനികളെ അനുവദിക്കുന്ന ബബിൾ സർവീസും തുടരും. വിദ്യാർത്ഥികൾക്കും നീണ്ടകാല വിസയുള്ള പ്രവാസികൾക്കുമാണ് ഈ സർവീസുകളിൽ യാത്രയ്‌ക്ക് അവസരം.
ഇന്ത്യൻ വിമാനങ്ങൾ വീണ്ടും വിലക്കി ഹോങ്കോംഗ്
എയർഇന്ത്യ വിമാനത്തിൽ വന്നിറങ്ങിയ യാത്രക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഹോങ്കോംഗിൽ ഇന്ത്യൻ വിമാനങ്ങൾക്ക് വീണ്ടും വിലക്കേർപ്പെടുത്തി. മുംബയിൽ നിന്നുള്ള എയർഇന്ത്യ വിമാനങ്ങൾക്ക് നവംബർ 10വരെയാണ് വിലക്ക്. കൊവിഡ് മൂലം ഇത് നാലാംതവണയാണ് ഹോങ്കോംഗിൽ ഇന്ത്യൻ വിമാനങ്ങൾ വിലക്കുന്നത്.