supreme-court

ന്യൂഡൽഹി: മലങ്കരസഭയിലെ പള്ളികളിൽ കുമ്പസാരം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. കുമ്പസാര രഹസ്യങ്ങൾ പുരോഹിതർ ദുരുപയോഗം ചെയ്യുന്നുവെന്ന് ആരാേപിച്ചാണ് മലങ്കര സഭയിലെ രണ്ട് വിശ്വാസികൾ റിട്ട് ഹർജി നൽകിയത്.സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യാനും പണം തട്ടിയെടുക്കാനും കുമ്പസാര രഹസ്യം മറയാക്കുന്നു. കുമ്പസാരം സ്വകാര്യതയെന്ന മൗലികാവകാശം ഹനിക്കുന്നുവെന്നും ഹർജിയിൽ പറയുന്നു.

കോടതി ഫയലിൽ സ്വീകരിച്ചിട്ടില്ല. 2018ൽ കുമ്പസാരവിവരം വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി തിരുവല്ലയിൽ വീട്ടമ്മയെ വൈദികൻ പീഡിപ്പിച്ചതിനെത്തുടർന്ന് സമാനമായ ആവശ്യമുന്നയിച്ച് ഹർജി നൽകിയിരുന്നെങ്കിലും സുപ്രീംകോടതി തള്ളിയിരുന്നു. അന്ന് ദേശീയ വനിതാ കമ്മിഷനും സമാനമായ ആവശ്യമുന്നയിച്ചു. ഇതിനെതിരെ

ക്രൈസ്തവ സഭകളിൽ വൻ പ്രതിഷേധം ഉയർന്നിരുന്നു.