
ന്യൂഡൽഹി: 85 ദിവസത്തിന് ശേഷം ആദ്യമായി രാജ്യത്ത് ആക്ടീവ് കൊവിഡ് കേസുകൾ ആറു ലക്ഷത്തിന് താഴെയെത്തി. ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് 48,648 പേർക്കാണ്. ഇതോടെ രാജ്യത്തെ ആകെ രോഗികൾ 80,88,851 ആയി. ഇന്നലെ 563 മരണം. ആകെ മരണം 1,21,090.
കഴിഞ്ഞ 24 മണിക്കൂറിനിടെ ആക്ടീവ് കേസുകളിൽ 9,301പേർ കുറഞ്ഞു. ഇതുവരെ കൊവിഡ് മുക്തി നേടിയവരുടെ എണ്ണം 73,73,375ൽ എത്തി.
5,94,386 പേരാണ് നിലവിൽ രാജ്യത്ത് ചികിത്സയിലുള്ളത്. കഴിഞ്ഞ ആഗസ്റ്റ് 6നാണ് അവസാനമായി 5.95 ലക്ഷത്തിലെത്തിയത്. 91.15 ശതമാനമാണ് രോഗമുക്തി നിരക്ക്. മഹാരാഷ്ട്രയേയും കർണാടകയേയും പിൻതള്ളി കേരളത്തിലാണ് നിലവിൽ രോഗികളേറെയും.