vishakhapatanam-

ന്യൂഡൽഹി: വിശാഖപട്ടണത്ത് വിഷവാതക ചോർച്ചയിൽ 11 പേർ മരിച്ച സംഭവത്തിൽ എൽ.ജി പോളിമേഴ്‌സ് ഇന്ത്യ കമ്പനി താത്കാലിക പിഴയെന്ന നിലയിൽ 50 കോടി രൂപ കെട്ടി വയ്ക്കണമെന്ന ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവിനെതിരെ കമ്പനി സുപ്രീംകോടതിയിൽ. കമ്പനിയുടെ ഭാഗത്ത് തെറ്റില്ലെന്ന് തെളിയിക്കാൻ അവസരം നൽകണമെന്നതാണ് ആവശ്യം. ആവശ്യം അംഗീകരിച്ച സുപ്രീംകോടതി പത്ത് ദിവസത്തിനുള്ളിൽ തെളിവ് സമർപ്പിക്കാൻ ആവശ്യപ്പെട്ടു. അതുവരെ ഹരിതട്രിബ്യൂണലിന്റെ നടപടി ക്രമങ്ങൾ സ്റ്റേ ചെയ്തു. കേസ് 16ന് വീണ്ടും പരിഗണിക്കും.