president-of-india

ന്യൂഡൽഹി: എൻ.കെ. സിംഗ് അദ്ധ്യക്ഷനായ 15-ാം ധനക്കമ്മിഷൻ റിപ്പോർട്ട് നവംബർ 9ന് രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന് കൈമാറും. ഇന്നലെ അദ്ധ്യക്ഷൻ അംഗങ്ങളായ അജയ് നാരായൺ ഝാ, ഡോ. അശോക് ലാഹിരി, ഡോ. രമേശ് ചന്ദ് എന്നിവർ അവസാന വട്ട ചർച്ചയ്‌ക്ക് ശേഷം റിപ്പോർട്ടിന് അന്തിമ രൂപം നൽകി. റിപ്പോർട്ടിന്റെ പകർപ്പ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കൈമാറും. തുടർന്ന് ധനമന്ത്രി നിർമ്മലാ സീതാരാമൻ അടുത്ത പാർലമെന്റ് സമ്മേളനത്തിൽ സഭയിൽ വയ്‌ക്കും.

2021-22 മുതൽ 2025-26 സാമ്പത്തിക വർഷങ്ങളിലേക്കുള്ള ശുപാർശകളടങ്ങിയ റിപ്പോർട്ടാണിത്. റിപ്പോർട്ട് തയ്യാറാക്കാൻ കമ്മിഷൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളുമായി വിശദമായ ചർച്ച നടത്തിയിരുന്നു.