kamal-nadh

ന്യൂഡൽഹി: മദ്ധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ കമൽനാഥിനെ താരപ്രചാരക പദവിയിൽ നിന്ന് ഒഴിവാക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ. തിരഞ്ഞെടുപ്പ് ചട്ടം നിരവധി തവണ ലംഘിച്ചുവെന്ന് ആരോപിച്ചാണ് നടപടി.

വനിത സ്ഥാനാർത്ഥിയെ 'ഐറ്റം" എന്ന് വിളിച്ചതാണ് ഒരു കാരണം. ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് പരാമർശമെന്ന് കമ്മിഷൻ കണ്ടെത്തി. മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെതിരെ നടത്തിയ പരാമർശങ്ങളും ചട്ടം ലംഘിക്കുന്നതാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

കമൽനാഥിനെ താരപ്രചാരക പദവിയിൽ നിന്നും ഒഴിവാക്കാൻ തിരഞ്ഞെടുപ്പ് നടക്കുന്ന വിവിധ സംസ്ഥാനങ്ങളോട് കമ്മിഷൻ ആവശ്യപ്പെട്ടു. 28 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് മദ്ധ്യപ്രദേശിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.