
ന്യൂഡൽഹി: 20,000 കോടി രൂപ മുടക്കി സെൻട്രൽ വിസ്റ്റ വികസിപ്പിക്കുന്ന പദ്ധതിയിൽ പൊതുജനാഭിപ്രായം തേടണമെന്നമെന്ന് സുപ്രീംകോടതിയിൽ ആവശ്യം.കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ പദ്ധതി സ്റ്റേ ചെയ്യണമെന്നുള്ള അഭിഭാഷകൻ രാജീവ് സുരിരുടെ ഹർജി ജസ്റ്റിസ് എ.എം ഖാൻവിൽക്കർ ഉൾപ്പെട്ട ബെഞ്ച് പരിഗണിക്കുന്നതിനിടെയാണ് ഹർജിക്കാരുടെ കൗൺസിൽ ശ്യാം ദിവാൻ ഇത്തരമൊരു ആവശ്യം ഉന്നയിച്ചത്. തുടർ വാദത്തിനായി ഹർജി മറ്റൊരു ദിവസത്തേക്ക് മാറ്റി.