cpm

ന്യൂഡൽഹി: കേരളത്തിൽ മാത്രം കോൺഗ്രസിനെ എതിർക്കുകയെന്ന നിലപാട് ചർച്ച ചെയ്യുന്ന രണ്ടു ദിവസത്തെ നിർണായക സി.പി.എം കേന്ദ്രകമ്മിറ്റി യോഗം തുടങ്ങി. കൊവിഡ് സാഹചര്യത്തിൽ ഓൺലൈനായാണ് യോഗം. പശ്ചിമബംഗാളിൽ കോൺഗ്രസുമായി സംഖ്യത്തിനുള്ള അംഗീകാരം കേന്ദ്രകമ്മിറ്റി നൽകുമെന്നാണ് അറിയുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയെയും തൃണമൂൽ കോൺഗ്രസിനെയും പ്രതിരോധിക്കാൻ കോൺഗ്രസുമായി ചേർന്ന് മത്സരിക്കാനുള്ള ധാരണ സി.പി.എം ബംഗാൾ ഘടകം യോഗത്തിൽ വിശദീകരിക്കും. ഇതുസംബന്ധിച്ച പി.ബിയുടെ കരടുരേഖയും സംസ്ഥാനങ്ങളുടെ റിപ്പോർട്ടുമാണ് ചർച്ച ചെയ്യുന്നത്.

കേരളത്തിലെ പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി മയക്കുമരുന്ന് പണമിടപാട് കേസിലും ,മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ സ്വർണക്കടത്തുമായി ബന്ധപ്പെട്ടും അറസ്‌റ്റിലായത് കേരള ഘടകം വിശദീകരിച്ചേക്കും.