kamal-nath

ന്യൂഡൽഹി: കോൺഗ്രസിന്റെ താരപ്രചാരക പട്ടികയിൽ നിന്ന് നീക്കം ചെയ്‌ത തിരഞ്ഞെടുപ്പ് കമ്മിഷൻ നടപടി ചോദ്യം ചെയ്‌ത് മദ്ധ്യപ്രദേശ് മുൻമുഖ്യമന്ത്രി കമൽനാഥ് സുപ്രീംകോടതിയെ സമീപിച്ചു. മദ്ധ്യപ്രദേശ് ഉപതിരഞ്ഞെടുപ്പ് റാലിക്കിടെ ദളിത് നേതാവും ബി.ജെ.പി സ്ഥാനാർത്ഥിയുമായ ഇമർതി ദേവിയെ 'ഐറ്റം' എന്നു വിശേഷിച്ച കമൽനാഥ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് കണ്ടെത്തിയാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ പദവി ഒഴിവാക്കിയത്.

താരപ്രചാരണ പദവി ഇല്ലാതായതോടെ കമൽനാഥിന് പ്രചാരണ പരിപാടികളുടെ ചെലവുകൾ സ്വന്തമായി വഹിക്കേണ്ടി വരും. താരപ്രചാരകരുടെ ചെലവ് നിബന്ധനകൾക്ക് വിധേയമായി തിരഞ്ഞെടുപ്പ് ചെലവുകളിൽ ഉൾപ്പെടുത്താറില്ല. ദേശീയ പാർട്ടികൾക്ക് 40 താരപ്രചാരകർ വരെ ആകാമെന്നാണ് ചട്ടം.