bihar-election

ന്യൂഡൽഹി: നവംബർ മൂന്നിന് രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ബീഹാറിലെ സീമാഞ്ചൽ മേഖല അടക്കം 17 ജില്ലകളിലെ 94 മണ്ഡലങ്ങളിൽ ഇന്ന് പ്രചാരണം അവസാനിക്കും. ജനവിധി തേടുന്ന പ്രമുഖരിൽ ആർ.ജെ.ഡി നേതാക്കളായ തേജസ്വി യാദവും തേജ് പ്രതാപ് യാദവ്, കോൺഗ്രസിന്റെ താരിഖ് അൻവർ തുടങ്ങിയവർ ഉൾപ്പെടുന്നു.

സീമാഞ്ചൽ മേഖലകളിലെ വെസ്‌റ്റ് ചമ്പാരൻ, ഈസ്‌റ്റ് ചമ്പാരൻ, ദർബംഗ, മധുബനി, ആരാറിയ, പുർണിയ, കിഷൻഗഞ്ച്, കത്തിഹാർ എന്നിവയും സമസ്തിപൂർ, പട്‌ന, വൈശാലി, മുസാഫർപൂർ എന്നീ ജില്ലകളിലുമാണ് രണ്ടാംഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്.

 സ്ഥാനാർത്ഥികളിൽ 34 ശതമാനം ക്രിമിനലുകൾ

ബീഹാറിൽ രണ്ടാം ഘട്ടത്തിൽ ജനവിധി തേടുന്ന സ്ഥാനാർത്ഥികളിൽ 502 പേർ (34ശതമാനം) ക്രിമിനൽക്കേസ് പ്രതികളാണ്. ആർ.ജെ.ഡിയുടെ 36 സ്ഥാനാർഥികളുടെ പേരിൽ ക്രിമിനൽ കേസുണ്ട്. ബി.ജെ.പി (29), കോൺഗ്രസ് (16), ജെ.ഡി.യു (20), എൽ.ജെ.പി (28) എന്നിങ്ങനെയാണ് പ്രതികളായ സ്ഥാനാർത്ഥികളുടെ എണ്ണം. ശരാശരി 1.72 കോടി രൂപ തോതിൽ ആസ്തിയുള്ളവരാണ് മിക്ക സ്ഥാനാർത്ഥികളെന്നും പത്രികയ്‌ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലം വ്യക്തമാക്കുന്നു.