വൈറ്റില: കേന്ദ്രസർക്കാരിന്റെ കർഷകവിരുദ്ധബില്ലിനെതിരെ ഐക്യ കർഷകസംഘം തൃക്കാക്കര നിയോജകമണ്ഡലം കമ്മിറ്റി പനമ്പള്ളിനഗർ പാസ്പോർട്ട് ഓഫീസിനു മുന്നിൽ ധർണ നടത്തി​. ആർ.എസ്.പി ജില്ലാകമ്മിറ്റി അംഗം വി.ടീ.വിനീത് ഉദ്ഘാടനം ചെയ്തു. മണ്ഡലംസെക്രട്ടറി ഗോബിന്ദ പണിക്കർ അധ്യക്ഷതവഹിച്ചു. കടവന്ത്ര ലോക്കൽ സെക്രട്ടറി സബിതാ സുഭാഷ്, കെ.ടി.സാബു, ബിജുലാൽ എന്നിവർ നേതൃത്വം നൽകി