
തൃക്കാക്കര : ലോകമെമ്പാടും കമ്പ്യൂട്ടർ രംഗത്തെ ഭീഷണിയിലാക്കിയ റാൻസംവെയർ ഇന്ത്യയിലും പിടിമുറുക്കുന്നതായി സൂചന. കമ്പ്യൂട്ടറിലുള്ള ഫയലുകൾ, ചിത്രങ്ങൾ, വീഡിയോ മുതലായവ എൻക്രിപ്റ്റ് ചെയ്യുകയും ഉപയോഗശൂന്യമാക്കുകയും ചെയ്യുന്നതാണ് റാൻസംവെയർ. ഫയൽ വീണ്ടെടുക്കുവാനായി റാൻസം (മോചനദ്രവ്യം ) ആവശ്യപ്പെടുന്നതുകൊണ്ടാണ് ഇതിനെ റാൻസം വെയർ എന്ന് വിളിക്കുന്നത്.
ആരോഗ്യമേഖലയാണ് റാൻസംവെയറുകാരുടെ പ്രധാന ഇരകൾ. ഭീമമായ തുകയാണ് തട്ടിപ്പു സംഘങ്ങൾ ആവശ്യപ്പെടുക. ഇത് നൽകിയാൽപോലും ഫയലുകൾ വീണ്ടെടുക്കാം എന്നതിന് യാതൊരു ഉറപ്പുമില്ല.
സോഫ്റ്റ്‌വെയർ, നെറ്റ് വർക്ക് സുരക്ഷാ ന്യൂനത മൂലമോ, ഇ-മെയിൽ വഴി വരുന്ന ലിങ്ക് ക്ലിക്ക് ചെയ്യന്നത് മൂലമോ ആകും ഇത്തരം വൈറസുകൾ കമ്പ്യൂട്ടറിൽ പ്രവേശിക്കുക.
റാൻസംവെയർ എങ്ങനെ പടരുന്നു ?
കമ്പ്യൂട്ടർ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലുള്ള എറ്റേണൽ ബ്ളൂ എന്ന സെക്യൂരിറ്റി പിഴവ് വഴി ആണിത് പരക്കുന്നത്. അനാവശ്യ ലിങ്ക് ക്ലിക്ക് ചെയ്താലും, അജ്ഞാത മെയിലുകളിൽ അറ്റാച്ച്‌മെന്റ് വഴിയും നെറ്റ്‌വർക്കാകെ ഇത് പടരും.
സുരക്ഷാ മുൻകരുതലുകൾ
• സുരക്ഷിതമല്ലാത്ത വെബ്‌സൈറ്റുകൾ സന്ദർശിക്കരുത്
• നോട്ടിഫിക്കേഷനുകൾ വായിച്ചു മനസിലാക്കാതെ അംഗീകരിക്കരുത്
• സോഫ്റ്റ്‌വെയർ ഒറിജിനൽ സൈറ്റിൽ നിന്നെന്ന് റപ്പുവരുത്തുക
• വിശ്വാസയോഗ്യമല്ലാത്ത ഇമെയിൽ വഴി വരുന്നലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്. അറ്റാച്ച്‌മെന്റുകൾ ശ്രദ്ധിക്കണം.
• നല്ല ആന്റിവൈറസ് ഉപയോഗിക്കുക.
•പൈറേറ്റഡ് സോഫ്റ്റ്‌വെയറുകൾ ഒഴിവാക്കുക.
• ആപ്ളിക്കേഷനുകളും ഓപ്പറേറ്റിംഗ് സിസ്റ്റവും അപ്‌ഡേറ്റഡ് ചെയ്യുക.
• ശക്തമായ പാസ്‌വേർഡ് ഉപയോഗിക്കുക
• പ്രധാനപ്പെട്ട ഫയലുകൾക്ക് പതിവായി എക്‌സ്റ്റേണൽ/ ക്‌ളൗഡ് ബാക്കപ്പ്