മൂവാറ്റുപുഴ: ഈസ്റ്റ് വാഴപ്പിള്ളി പീപ്പിൾസ് ലൈബ്രറിയുടെ നേതൃത്വത്തിൽ ചാരിറ്റി പ്രവർത്തനങ്ങൾക്ക് തുടക്കമായി. പായിപ്ര പഞ്ചായത്തിലെ 9,10 വാർഡുകളിലെ കണ്ടെയ്ൻമെന്റ് സോൺ പട്ടികയിൽ ഉൾപ്പെട്ടതോടെയാണ് ചാരിറ്റി സ്റ്റാർ പ്രവർത്തനം സജീവമാക്കുവാൻ ഭാരവാഹികൾ തീരുമാനിച്ചത്. പ്രദേശവാസികൾക്ക് നിത്യോപയോഗ സാധനങ്ങൾ സൗജന്യമായി വീടുകളിൽ എത്തിച്ച് നൽകും. സുമനസുകളുടെ സഹായത്തോടെയാണ് പ്രവർത്തനം. പ്രദേശം കണ്ടെയ്ൻമെന്റ് സോണാക്കിയതോടെ നിർദ്ധനർ കൂടുതൽ ദുരിതത്തിലായി. ഗ്രന്ഥശാല പ്രവർത്തകരെ സഹായിക്കാൻ നിരവധി സുമനസുകൾ രംഗത്തെത്തിയതായി ലൈബ്രറി രക്ഷാധികാരി പി.എ. അബ്ദുൾ സമദും , സെക്രട്ടറി സമദ് മാടവനയും പറഞ്ഞു.