കളമശേരി: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി എല്ലായിടത്തും സൗജന്യമായ ലഭ്യമായ സാനിറ്റൈസറിനും ശരീരോഷ്മാവ് പരിശോധനയ്ക്കും 20 രൂപ ഫീസ് ഈടാക്കി ആശുപത്രി.
മഞ്ഞുമ്മൽ സെന്റ് ജോസഫ് ട്രസ്റ്റ് ആശുപത്രിയിലാണ് രോഗി ഈ വിചിത്ര ഫീസ് നൽകേണ്ടത്. തുക ഇൻഫെക്ഷൻ കൺട്രോൾ ചാർജ് കൊവിഡ് 19 എന്ന പേരിൽ ബില്ലിൽ രേഖപ്പെടുത്തിയും നൽകും. ഇതു സംബന്ധിച്ച് പ്രതികരിക്കാൻ ആശുപത്രി അധികൃതർ തയ്യാറായില്ല.