കൊച്ചി: കൊവിഡ് വ്യാപനം അതീവരൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാനകമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ശാസ്ത്രീയമായ ഏകോപനമില്ലായ്മയാണ് സ്ഥിതിഗതികൾ രൂക്ഷമാക്കിയത്. സമ്പർക്കവ്യാപനം കുറയ്ക്കുന്നതിനായി വൈറസ് ബാധിതരെ കർശന നിരീക്ഷണത്തിലാക്കണമെന്ന് യോഗം അഭിപ്രായപ്പെട്ടു. ഓൺലൈനായി നടന്ന യോഗത്തിൽ ചെയർമാൻ കുരുവിള മാത്യൂസ് , സംസ്ഥാന ജനറൽ സെക്രട്ടറി എം എൻ ഗിരി, ജെയിംസ് കുന്നപ്പള്ളി , എൻ.എൻ .ഷാജി തുടങ്ങിയവർ പങ്കെടുത്തു