പള്ളുരുത്തി: കൃഷ്ണൻ ഭാഗവതർ ചരമവാർഷിക ദിനത്തോടനുബന്ധിച്ച് നിർദ്ധനർക്ക് വസ്ത്രദാനം നടത്തും. 2ന് തോപ്പുംപടിയിൽ നടക്കുന്ന ചടങ്ങ് കെ.ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്യും. കൃഷ്ണൻ ഭാഗവതർ സ്മാരക ട്രസ്റ്റാണ് പരിപാടി സംഘടിപ്പിക്കുന്നത്. കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ മുൻ വർഷങ്ങളിൽ നടത്തിയിരുന്ന പുരസ്ക്കാര വിതരണവും കലാകാരൻമാരെ ആദരിക്കലും ഇത്തവണ ഒഴിവാക്കിയതായി ഭാരവാഹികൾ അറിയിച്ചു.