മൂവാറ്റുപുഴ: മൂവാറ്റുപുഴയിലെ റോഡുകളെല്ലാം സൂപ്പറാകും. വാച്ച് സ്‌റ്റേഷൻ-ഏനാനെല്ലൂർ, മൂവാറ്റുപുഴ- അഞ്ചൽപ്പെട്ടി, ആയവന- പള്ളിത്താഴം റോഡുകളുടെ നവീകരണത്തിന് സർക്കാർ 5.60 കോടി അനുവദിച്ചു. വർഷങ്ങളായി പ്രദേശവാസികളുടെ ആവശ്യമായിരുന്നു റോഡ് നവീകരണം. പദ്ധതിക്ക് തുക അനുവദിച്ചതോടെ നാട്ടുകാരും പ്രതീക്ഷയിലാണ്.വാച്ച് സ്‌റ്റേഷൻ-ഏനാനെല്ലൂർ റോഡിന് 3.40 കോടി രൂപയാണ് അനുവദിച്ചത്. 2.20 കോടി രൂപയാണ് ആയവന-പള്ളിത്താഴം റോഡ് നവീകരണത്തിന് വകയിരുത്തിയിട്ടുള്ളത്. പള്ളിത്താഴത്ത് നിന്ന് രണ്ടാർ വരെ നാല് കി.മി റോഡാണ് പുതുക്കിപ്പണിയുന്നത്.
മൂവാറ്റുപുഴ 130 കവല മുതൽ മാറാടി പഞ്ചായത്ത് കവല വരെയുള്ള റോഡും നവീകരിക്കുന്നുണ്ട്.
സാങ്കേതിക അനുമതിക്ക് ശേഷം ടെൻഡർ ചെയ്ത് ഡിസംബറിൽ നിർമ്മാണം പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ. റോഡ് നവീകണരത്തോടൊപ്പം മടത്തും തോടിന് കുറുകെ പാലം നിർമ്മിക്കുന്നുണ്ട്. ഇതിന് മൂന്ന് കോടിയാണ് അനുവദിച്ചിട്ടുള്ളത്. വർഷങ്ങൾക്ക് മുമ്പാണ് ഇവിടെ പാലം നിർമ്മിച്ച്. എന്നാൽ വീതിയില്ലാത്തതിനാൽ ഗാതാഗത കുരുക്ക് രൂക്ഷമായിരുന്നു.നിലവിൽ 5.5 മീറ്റർ വീതിയുള്ള പാലമാണ് നിർമ്മിക്കുന്നത്. ഇതോടെ ഗതാഗതം സുഗമമാകും.
നിയോജക മണ്ഡലത്തിൽ റോഡ് വികസനത്തിന് പൊതുമരാമത്ത് വകുപ്പിൽ നിന്ന് ഇതിനകം 500 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.
എൽദോ എബ്രഹാം
എംഎൽഎ.