തോപ്പുംപടി: എം.പി ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ആശുപത്രി ഉപകരണങ്ങൾ കരുവേലിപ്പടി ഗവ. ആശുപത്രിക്ക് നൽകി. ഹൈബി ഈഡൻ എം.പി സൂപ്രണ്ട് ഡോ. മിനിമാത്യുവിന് കൈമാറി. കൊവിഡിന്റെ പശ്ചാത്തലത്തിൽ മണ്ഡലത്തിലെ മുഴുവൻ ആശുപത്രികൾക്കും 2 ലക്ഷം രൂപ വീതം കൊവിഡ് പ്രതിരോധ സാമഗ്രികൾക്ക് നീക്കിവെച്ചതായി എം.പി അറിയിച്ചു. കെ.എ. റഹിം, പി.എച്ച്. നാസർ, എൻ.കെ. നാസർ, ആർ.എം.ഒ ഡോ. ഷീന തുടങ്ങിയവർ പങ്കെടുത്തു.