nandhini

ആലുവ: നാണയം വിഴുങ്ങിയ മൂന്ന് വയസുകാരൻ ചികിത്സകിട്ടാതെ മരിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടിയാവശ്യപ്പെട്ട് മാതാവ് നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പട്ടികജാതി സാമുദായിക സംഘടനകൾ ഐക്യദാർഢ്യ ധർണ സംഘടിപ്പിച്ചു. 33 ദിവസമായി ജില്ലാ ആശുപത്രിക്ക് മുമ്പിൽ നടത്തുന്ന സമരം കണ്ടില്ലെന്ന് നടിക്കുന്ന സർക്കാർ സമീപനം മനുഷ്യത്വരഹിതമാണെന്ന് സമരക്കാർ കുറ്റപ്പെടുത്തി.

ടി.ജി. തമ്പി അദ്ധ്യക്ഷത വഹിച്ചു. കെ.പി.എം.എസ് ജില്ലാസെക്രട്ടറി പി.വി. രാജു, കെ.പി.എസ് വനിതാ പ്രസിഡന്റ് ഡോ. എൻ.സി. ഷൈജ, രാജു വള്ളോൻ, കെ.കെ. രാജു, കാളിമുത്തു, കെ.കെ. മോഹനൻ, സുബ്രഹ്മണ്യൻ, വി.പി. അജയകുമാർ, ടി.സി. പ്രദീപ്, കെ.പി. രാജൻ തുടങ്ങിയവർ സംസാരിച്ചു.