കൊച്ചി: ജീവനക്കാരുടെ ശമ്പളം കവർന്നെടുക്കാനുള്ള നീക്കം ഉപക്ഷിക്കണമെന്നും അദ്ധ്യാപകരോടും ജീവനക്കാരോടുമുള്ള സർക്കാരിന്റെ നിഷേധാത്മക നിലപാട് തിരുത്തണമെന്നും ഡി.സി.സി. പ്രസിഡന്റ് ടി.ജെ. വിനോദ് എം.എൽ.എ ആവശ്യപ്പെട്ടു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സെറ്റോയുടെ ആഭിമുഖ്യത്തിൽ കണയന്നൂർ താലൂക്ക് ഓഫീസിന് മുമ്പിൽ നടത്തിയ മോചന മുന്നേറ്റ സംരക്ഷണസദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സെറ്റോ താലൂക്ക് ചെയർമാനും എൻ.ജി.ഒ. അസോസിയേഷൻ ജില്ലാ പ്രസിഡന്റുമായ ആന്റണി സാലു അദ്ധ്യക്ഷത വഹിച്ചു. എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി എം.ജെ. തോമസ് ഹെർബിറ്റ് മുഖ്യപ്രഭാഷണം നടത്തി. കെ.ജി.ഒ.യു സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുൾ ഹാരിസ്, ടി.പി. ജാനേഷ്‌കുമാർ, ടി. യു. സാദത്ത്, സിനു പി. ലാസർ, കെ.വി. മനോജ്, എം.എ. എബി, വി.കെ. ശിവൻ, എൻ.എക്‌സ്. അൻസലാം, ജീൻ സെബാസ്റ്റ്യൻ , കെ.ആർ. വിവേക് തുടങ്ങിയവർ സംസാരിച്ചു.