തൃക്കാക്കര : പട്ടികജാതി വിദ്യാർത്ഥികളുടെ പഠനനിലവാരം ഉയർത്തുന്നതിന്റെ ഭാഗമായി എറണാകുളം ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ നടപ്പാക്കുന്ന 'വിജയഭേരി - പട്ടികജാതി വിദ്യാർത്ഥികൾക്ക് മെരിറ്റോരിയസ് സ്കോളർഷിപ് ' പദ്ധതി മുഖേന അർഹരായ വിദ്യാർത്ഥികൾക്ക് ധനസഹായം അനുവദിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു.
യോഗ്യതാ പരീക്ഷയിൽ 50 ശതമാനവും അതിലധികവും മാർക്കുനേടി ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണൽ, ഗവേഷണ കോഴ്സുകൾക്ക് പ്രവേശനം ലഭിച്ചവർക്കാണ് ധനസഹായം അനുവദിക്കുന്നത്.
ജില്ലാ പഞ്ചായത്ത് പരിധിയിൽ സ്ഥിരതാമസിക്കുന്ന സർക്കാരിൽ നിന്നുള്ള വിദ്യാഭ്യാസ ആനുകൂല്യത്തിന് അർഹരായവർക്ക് മാത്രമേ അപേക്ഷിക്കാൻ സാധിക്കൂ. അപേക്ഷകർ ജാതിസർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, പഠിക്കുന്ന സ്ഥാപന മേധാവിയിൽ നിന്നുള്ള സാക്ഷ്യപത്രം, ബാങ്ക് പാസ് ബുക്ക് കോപ്പി, ആധാർ കാർഡിന്റെ കോപ്പി, ബ്ലോക്ക് പഞ്ചായത്തിൽ നിന്നും ഗ്രാമ പഞ്ചായത്തിൽനിന്നും ഇതേ അനുകൂല്യം കൈപ്പറ്റിയിട്ടില്ലെന്ന സാക്ഷ്യപത്രം, വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, എന്നിവ സഹിതം നിശ്ചിത മാതൃകയിൽ പൂരിപ്പിച്ച അപേക്ഷ ഒക്ടോബർ 15 ന് മുൻപായി ജില്ലാ പട്ടികജാതി വികസന ഓഫീസിൽ സമർപ്പിക്കണം.
അപേക്ഷാഫോറം എറണാകുളം ജില്ലാ പട്ടികജാതി വികസന ഓഫീസിന്റെ ഫേസ്ബുക്ക് പേജിൽ നിന്നും ഡൗൺലോഡ് ചെയ്യാം. ഫേസ്ബുക്ക് ലിങ്ക് facebook.com/scdd.ekm ഫോൺ : 0484 2422256.