കൊച്ചി: ബാബറി മസ്ജിദ് തകർത്ത കേസിലെ കുറ്റാരോപിതർക്ക് നീതി ലഭ്യമായെന്ന് ഹിന്ദു ജനജാഗൃതി സമിതി പറഞ്ഞു. പ്രതികളെ വിട്ടയച്ച സി.ബി.ഐ പ്രത്യേക കോടതിയുടെ വിധി സ്വാഗതാർഹമാണ്.
അയോദ്ധ്യ ശ്രീരാമന്റെ ജന്മസ്ഥാനമാണെന്ന് കഴിഞ്ഞ വിധിയിൽ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ക്ഷേത്രം നിർമ്മിക്കാൻ അനുമതിയും നൽകി. ബാബറി പ്രശ്നത്തിൽ സർക്കാരുകൾ വൈകിയെടുത്ത തീരുമാനങ്ങളാണ് സ്ഥിതിഗതികൾ വഷളാക്കിയതെന്ന് സമിതി വക്താവ് അറിയിച്ചു.