കൊച്ചി: കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സംഘടിപ്പിച്ച മിസ് സൗത്തിന്ത്യ മത്സരത്തിൽ മലയാളിയായ ദീപാലാൽ വിജയിയായി. കർണാടക സ്വദേശി കാൻഡിഡ രണ്ടും തമിഴ്നാടിലെ ഡോ. ഭാവന റാവു മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മിസ് ക്വീൻ കേരളയായി ശ്വേത ജയറാമിനെ തിരഞ്ഞെടുത്തു. ശ്വേത ജയറാം രണ്ടും റീമ നായർ മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. പെഗാസസ് ഗ്ളോബൽ മാനേജിംഗ് ഡയറക്ടർ ജെബിത അജിത് സമ്മാനങ്ങൾ വിതരണം ചെയ്തു. വിവിധ സംസ്ഥാനങ്ങളിൽ ഓൺലൈനിൽ നടത്തിയ മത്സരങ്ങളിലെ വിജയികളായ എട്ടുപേരാണ് അന്തിമമത്സരത്തിൽ പങ്കെടുത്തതെന്ന് സംഘാടകരായ പെഗാസസ് ഗ്ളോബൽ അജിത് രവി അറിയിച്ചു.