കൊച്ചി: ഗാന്ധിജയന്തി വാരാഘോഷങ്ങളുടെ ഭാഗമായി ജില്ലാ ഇൻഫർമേഷൻ ഓഫീസ് ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്ക് ആറിന് രാവിലെ 11 ന് ഓൺലൈൻ പ്രസംഗമത്സരം സംഘടിപ്പിക്കും.
സംസ്ഥാന, സി.ബി.എസ്.ഇ , ഐ.സി.എസ്.ഇ സ്കൂളുകളിലെ ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. ആദ്യം രജിസ്റ്റർ ചെയ്യുന്ന നൂറു പേർക്കാണ് അവസരം. സൂം മീറ്റ് വഴിയാണ് മത്സരം. ലോകം നേരിടുന്ന സമകാലിക പ്രതിസന്ധിഘട്ടത്തിൽ ഗാന്ധിയൻ മൂല്യങ്ങളുടെ പ്രസക്തി എന്നതാണ് വിഷയം. സ്‌കൂൾ, ഡാറ്റ കണക്ഷനോടുകൂടിയ വാട്സ്ആപ്പ് ഫോൺ നമ്പർ, ഇ മെയിൽ എന്നിവ സഹിതം dio.ekm@gmail.com ൽ നാളെ (3) നു വൈകിട്ട് അഞ്ചികം രജിസ്റ്റർ ചെയ്യണം.