road

കോലഞ്ചേരി:ഐക്കരനാട് പഞ്ചായത്തിലെ പഴന്തോട്ടം - ചി​റ്റിലപ്പാറമുകൾ റോഡിന്റെ നിർമ്മാണോദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ജോർജ് ഇടപ്പരത്തി നിർവഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ മിനി സണ്ണി,അംഗം ഷീജ അശോകൻ,സി.വി. കുമാരൻ,സുഭാഷ് ചന്ദ്രൻ,ബിന്ദു ശശി തുടങ്ങിയവർ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നവീകരിക്കുന്ന റോഡിന്റെ പാർശ്വഭിത്തി നിർമ്മാണം,റീ ടാറിംഗ് പ്രവർത്തനങ്ങളാണ് പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളത്.