പട്ടിമറ്റം: മനക്കകടവ് - നെല്ലാട് - പത്താം മൈൽ റോഡ് നിർമ്മാണത്തിലെ അനാസ്ഥക്കെതിരെ യു.ഡി.എഫ് കുന്നത്തുനാട് നിയോജക മണ്ഡലം കമ്മ​റ്റിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10ന് പ്രതിഷേധയോഗവും തുടർന്ന് അഞ്ച് മിനിട്ട് റോഡ് ഉപരോധവും നടത്തും. വി.പി.സജീന്ദ്രൻ എം.എൽ.എ,സി.പി ജോയി ,എൻ.വി.സി അഹമ്മദ്, പ്രൊഫ. എൻ.പി വർഗീസ്,സി.ജെ ജേക്കബ്,കെ.എച്ച് മുഹമ്മദ് കുഞ്ഞ് ,ബിനീഷ് പുല്യാട്ടേൽ, ടി. ഐ ഇബ്രാഹിം, കെ.എം പരീത് പിള്ള തുടങ്ങിയവർ പങ്കെടുക്കും.