കൂത്താട്ടുകുളം:പിറവം നിയോജക മണ്ഡലത്തിൽ തൊടുപുഴ - പിറവം റോഡിൽ ഒലിയപ്പുറം ജംഗ്ഷൻ മുതൽ വാളിയപാടം വരെയും കൂത്താട്ടുകുളം - രാമപുരം റോഡിൽ രാമപുരം കവല മുതൽ മംഗലത്ത്താഴം വരെയും ഉന്നത നിലവാരത്തിൽ നവീകരിക്കുന്നതിന് രണ്ട് കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി അനൂപ് ജേക്കബ് എം.എൽ.എ അറിയിച്ചു. ഒലിയപ്പുറം ജംഗ്ഷൻ മുതൽ വാളിയപാടം വരെ നവീകരിക്കുന്നതിന് 50 ലക്ഷം രൂപയും, രാമപുരം കവല മുതൽ മംഗലത്ത്താഴം വരെ നവീകരിക്കുന്നതിന് 1.50 കോടി രൂപയുമാണ് അനുവദിച്ചത്. റോഡുകളുടെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി ബന്ധപ്പെട്ട് വകുപ്പ് മന്ത്രിക്ക് എം.എൽ.എ നിവേദനം നല്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റോഡുകളുടെ നവീകരണത്തിനായി തുക അനുവദിച്ചത്. ഒലിയപ്പുറം ജംഗ്ഷൻ മുതൽ വാളിയപാടം വരെ നവീകരിക്കുന്നതിന് 50 ലക്ഷം രൂപ ലഭിച്ചതോടെ ഒലിയപ്പുറം മുതൽ നടക്കാവ് വരെയുള്ള റോഡിന്റെ പരിപൂർണമായ നവീകരണം ചെയ്യുവാൻ കഴിയും.ഒലിയപ്പുറം - കൂത്താട്ടുകുളം റോഡിന്റെയും, ഒലിയപ്പുറം - ഉപ്പുകണ്ടം റോഡിന്റെയും നവീകരണത്തിനായി തുക ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അനൂപ് ജേക്കബ് എം.എൽ.എ പറഞ്ഞു.