kklm

മണ്ണത്തൂർ: തിരുമാറാടി പഞ്ചായത്ത് മുൻ പ്രസിഡന്റും ദീർഘകാലം കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമായിരുന്ന പി.ജെ. ബേബി (58) നിര്യാതനായി. മണ്ണത്തൂർ ഐ.എൻ.ടി.യു.സി ഹെഡ് ലോഡ് വർക്കേഴ്‌സ് യൂണിയൻ പ്രസിഡന്റ് , പാമ്പാക്കുട ബ്ലോക്ക് ജനറൽ മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡന്റ്, മൂവാറ്റുപുഴ കാർഷിക വികസന ബാങ്ക് ഡയറക്ടർ ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട് ഭാര്യ: അനിത ബേബി (മുൻ പഞ്ചായത്ത് പ്രസിഡന്റ്). മകൻ ഏലിയാസ് പി.ബേബി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ആട്ടിൻകുന്ന് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.