
അങ്കമാലി:മൂക്കന്നൂർ കാളാർക്കുഴി വനിതാ ഖാദി നെയ്ത്ത് ശാലയുടെ നിർമ്മാണം ആരംഭിച്ചു.നിർമ്മാണോദ്ഘാടനം റോജി. എം.ജോൺ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി.പോൾ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയ രാധാകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വത്സ സേവ്യർ, സ്‌കിൽസ് എക്‌സലൻസ് സെന്റർ കൺവീനർ ടി.എം. വർഗീസ് , ഖാദി ബോർഡ് പ്രോജക്ടർ ഓഫീസർ കെ.പി. അബു എന്നിവർ പക്കെടുത്തു.അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വനിതാ ഖാദി നെയ്ത്ത് ശാല അനുവദിച്ചത്.മൂക്കന്നൂർ നെയ്ത്ത് ശാലയിൽ നിർമ്മിക്കുന്ന തുണിത്തരങ്ങളും ഖാദി ബോർഡിന്റെ വിവിധ യൂണിറ്റുകളിൽ ഉത്പാദിപ്പിക്കുന്ന വസ്തുക്കളും വിപണനം ചെയ്യുന്നതിനായാണ് അത്യാധുനിക സൗകര്യങ്ങളോട് പിപണന കേന്ദ്രം നിർമ്മിക്കുന്നത്. ഖാദി ബോർഡിന്റെ കീഴിലുള്ള നെയ്ത്ത് ശാലയിൽ മുപ്പതോളം വനിതകളാണ് തൊഴിലെടുക്കുന്നത്.