കൊച്ചി: ഗാന്ധിജയന്തിയുടെ ഭാഗമായി എറണാകുളം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ കമ്മ്യൂണിക്കേഷൻ ക്ളബ് എൽ.പി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഓൺലൈൻ പ്രസംഗ മത്സരത്തിൽ ഗൗരി വിജയിയായി. മീര, സാധ്വി എന്നിവർ രണ്ടും മൂന്നും സ്ഥാപനങ്ങൾ നേടി. ഗാന്ധിജിയുടെ ലളിതജീവിതവും ഉന്നതചിന്തകളും എന്ന വിഷയത്തിൽ വീഡിയോ റെക്കാഡ് ചെയ്ത് നൽകിയാണ് വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തത്. അദ്ധ്യാപിക രാജശ്രീ കുമ്പളം നേതൃത്വം നൽകി. ഫവാസ്, സുജിത, അലിഷ എന്നിവരായിരുന്നു വിധികർത്താക്കൾ.