
ആലുവ: ബാബരി മസ്ജിദ് തകർത്ത കേസിലെ കോടതി വിധിക്കെതിരെ യൂത്ത് കോൺഗ്രസ് വീടുകളിൽ കണ്ണ് മൂടി കെട്ടി പ്രതിഷേധിക്കുന്നതിന്റെ ഭാഗമായി ഉളിയന്നൂരിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജിൻഷാദ് ജിന്നാസിന്റെ വീട്ടിൽ നടന്ന സമരം അഖിലേന്ത്യ സെക്രട്ടറി ഷാഹിദ് ഷെഹ്സാദ് ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ മതേതരത്വം തകർക്കുന്ന വിധിയാണ് ബാബരി മസ്ജിദ് കേസിലെ പ്രതികളെ വെറുതെ വിട്ടതിലൂടെ വെളിവായതെന്നും ഇന്ത്യയുടെ ജനാധിപത്യ സംവിധാനങ്ങൾ കാവി വൽക്കരിച്ചതിന്റെ ഫലമാണിതെന്നും പ്രതിഷേധം ഉദ്ഘാടനം ചെയ്ത ഷാഹിദ് ഷെഹ്സാദ് പറഞ്ഞു. ജിൻഷാദ് ജിന്നാസ്, ജില്ലാ വൈസ് പ്രസിഡന്റ് അഷ്ക്കർ പനയപ്പിള്ളി, ജില്ലാ ജനറൽ സെക്രട്ടറിമാരായ എം.എ. ഹാരിസ്, എ.എം. അബ്ദുൾ റഷീദ്, ഷംസു തലക്കോട്ടിൽ, കെ.എസ്. മുഹമ്മദ് ഷെഫീക്ക്, നിയോജകമണ്ഡലം പ്രസിഡന്റ് അൻവർ കെരീം എന്നിവർ നേതൃത്വം നൽകി.