
മൂവാറ്റുപുഴ: മൃഗസംരക്ഷണ വകുപ്പ് 2020 - 21 വർഷം നടപ്പിലാക്കുന്ന പദ്ധതികളുടെ ജില്ലാതല ഉദ്ഘാടനം മൂവാറ്റുപുഴ വെറ്ററിനറി പോളിക്ലിനിക്കിൽ എൽദോ എബ്രഹാം എം.എൽ.എ നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൻ ഉഷ ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മൃഗ സംരക്ഷണ ഓഫീസർ ഡോ. ലൈബി പോളിൻ, ഡെപ്യൂട്ടി ഡയറക്ടർ ഡോ.എ. ഗോപകുമാർ , സീനിയർ വെറ്ററിനറി സർജൻ ഡോ. ഷമീം അബൂബേക്കർ, വെറ്ററിനറി സർജൻ ഡോ.പി.കൃഷ്ണദാസ് മൂവാറ്റുപുഴ താലൂക്കിലെ ക്ഷീര കർഷക പ്രതിനിധികൾ, വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.