
കൊച്ചി: സി.എ ഫൈനൽ പരീക്ഷ പാസായി മൂന്നു വർഷത്തിനുള്ളിൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേഡ് അക്കൗണ്ടന്റ്‌സ് ഒഫ് ഇന്ത്യയിൽ (ഐ.സി.എ.ഐ) അംഗത്വമെടുക്കാത്തവർ വൈദഗ്ദ്ധ്യം ഉറപ്പാക്കാനുള്ള പരീക്ഷ എഴുതണമെന്ന് കേന്ദ്ര കമ്മിറ്റി അംഗം ബാബു എബ്രാഹം കള്ളിവയൽ പറഞ്ഞു.
സി.എ പാസായ 19,000ൽപരം വിദ്യാർത്ഥികൾ ഇതുവരെ ഐ.സി.എ.ഐ അംഗത്വം എടുത്തിട്ടില്ല. സി.എ ഡിഗ്രിയല്ല സി.എ. ഇൻസ്റ്റിറ്റ്യൂട്ടിലെ അംഗത്വമാണ് അവരുടെ യോഗ്യതയായി കണക്കാക്കുന്നത്. ഫൈനൽ പരീക്ഷ പാസായ ശേഷം ഐ.സി.എ.ഐയിൽ അംഗത്വമെടുത്ത് അഞ്ചുവർഷം തുടർച്ചയായി സി.എ പ്രാക്ടീസ് ചെയ്യുകയോ പത്തുവർഷം നിശ്ചിത മാനദണ്ഡങ്ങളുള്ള കമ്പനിയിൽ തൊഴിലെടുക്കുകയോ ചെയ്താൽ അവർക്ക് ഫെലോ അംഗത്വം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.