ആലുവ: വ്യവസായ വകുപ്പിൻെറ നേതൃത്വത്തിൽ കാലാവധി കഴിഞ്ഞ വാഹനങ്ങൾ പൊളിക്കുന്നതിനുള്ള ആലുവ താലൂക്കിൽ പ്ലാന്റ് സ്ഥാപിക്കും. വാഹന നിർമ്മാതാക്കൾ, വിതരണക്കാർ എന്നിവരുടെ സഹകരണത്തോടെ പ്ളാന്റ് സ്ഥാപിക്കാനാണ് വ്യവസായ വകുപ്പ് ലക്ഷ്യമിടുന്നത്. 15 വർഷം കാലാവധി കഴിഞ്ഞ വാഹനങ്ങൾ ഇവിടെയെത്തിച്ച് പൊളിക്കും. പ്ലാൻറ് നടത്താൻ താത്പര്യമുള്ളവർ ആലുവ മിനി സിവിൽ സ്റ്റേഷൻ താലൂക്കിലെ വ്യവസായ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 9446476 146