കൊച്ചി: ഇന്ത്യൻ സൊസൈറ്റി ഒഫ് ഓഥേഴ്സിന്റെ ആഭിമുഖ്യത്തിൽ ഇന്നു രാവിലെ 11 ന് ഗൂഗീൾ മീറ്റ് വഴി പുസ്തകപ്രകാശനം നടക്കും. വിനോദ്കുമാർ കല്ലോലിക്കൽ, എം.എച്ച്.ര മേശ്‌കുമാർ, സി.എച്ച്. അബ്ദുൾ ലത്തീഫ് എന്നിവർ എഡിറ്റ് ചെയ്ത മഴ, മനുഷ്യൻ ,ചരിത്രം എന്ന പുസ്തകം സച്ചിദാനന്ദൻ പ്രകാശനം ചെയ്യും. ഇ.പി. രാജഗോപാലൻ പുസ്തക അവലോകനം നടത്തും. നവീൻകുമാർ ഡി.ഡി, അരുൺ തഥാഗത് എന്നിവർ സംസാരിക്കും.