കൊച്ചി: ബി.എസ്.എൻ.എല്ലിനോടുള്ള വിവേചനം അവസാനിപ്പിക്കുക, 4ജി അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സ്ഥാപക ദിനത്തിൽ ഓൾ യൂണിയൻസ് ആൻഡ് അസോസിയേഷൻസ് ഒഫ് ബി.എസ്.എൻ.എൽ കരിദിനമാചരിച്ചു. ബി.എസ്.എൻ.എൽ ഭവൻ എറണാകുളം, ബോട്ട് ജെട്ടി ടെലിഫോൺ എക്‌സ്‌ചേഞ്ച്, പനമ്പിള്ളി നഗർ, പാലാരിവട്ടം, തൃപ്പൂണിത്തുറ, ആലുവ, അങ്കമാലി, പെരുമ്പാവൂർ, മൂവാറ്റുപുഴ, കോതമംഗലം, തൊടുപുഴ എന്നിവിടങ്ങളിൽ ജീവനക്കാർ കരിദിനാചരണത്തിന്റെ ഭാഗമായി ആവശ്യങ്ങൾ അച്ചടിച്ച ബാഡ്ജുകൾ ധരിച്ചാണ് ജോലിക്ക് എത്തിയത്.