
കോലഞ്ചേരി : കടയിരുപ്പ് ജൻ ഔഷധി കേന്ദ്രം വി.പി സജീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഐക്കരനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ഡി പത്മാവതി അദ്ധ്യക്ഷയായി. പഞ്ചായത്തംഗം എം.എ പൗലോസ്, യു.ഡി.എഫ് മണ്ഡലം കൺവീനർ സി.പി.ജോയി, മുൻ പഞ്ചായത്ത് പ്രസിഡന്റ് എം.കെ മനോജ്, സഹകരണ ബാങ്ക് പ്രസിഡന്റ് മോഹൻ കൊമ്മല, സി.ജെ ജേക്കബ് എന്നിവർ സംസാരിച്ചു. കുറഞ്ഞ നിരക്കിൽ അലോപ്പതി മരുന്നുകൾ ലഭ്യമാക്കുകയാണ് ലക്ഷ്യം.