പറവൂ‌‌‌ർ: പ്രളയ പുനർനിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി പുന‌ജനി പദ്ധതിയിൽ നിർമ്മിച്ചു നൽകുന്ന രണ്ടു വീടുകളുടെ തറക്കല്ലിടൽ വി.ഡി. സതീശൻ എം.എൽ.എ നിർവഹിച്ചു. ചിറ്റാട്ടുകര ഗ്രാമ പഞ്ചായത്തിലെ നീണ്ടൂർ അയിഷ പ്രകാശനും വടക്കേക്കര പഞ്ചായത്തിലെ മൂത്തകുന്നത്ത് കാനാടി ഹരിക്കുമാണ് വീട് നിർമ്മിച്ചു നൽകുന്നത്. ഫാ. ഫ്രാൻസിസ് താണിയത്ത്, ചിറ്റാറ്റുകര പഞ്ചായത്ത് പ്രസിഡന്റ് എ.ഐ. നിഷാദ്, എം.എസ്. സജീവ്, സി.യു. ചിന്നൻ, അനിൽ ഏലിയാസ്, പി.എസ്. നിലാംബരൻ, വസന്ത് ശിവാനന്ദൻ, പി.എസ്. രഞ്ജിത്ത്, കെ.ആർ. ശ്രീരാജ്, പി.സി. രഞ്ജിത്ത് തുടങ്ങിയവർ സംസാരിച്ചു.ഫാ. വർഗീസ്‌ താണിയത്ത് ചാരിറ്റബിൾ ട്രസ്റ്റ് പുനർജനി പദ്ധതിക്ക് അനുവദിച്ച അഞ്ചു വീടുകളിൽ രണ്ടെണ്ണത്തിന്റെ നിർമ്മാണത്തിനാണ് ശിലയിട്ടത്‌.