panchakarma

വൈപ്പിൻ : എടവനക്കാട് ഗവ. ആയുർവേദ ആശുപത്രിയിൽ പഞ്ചകർമ്മ ചികിത്സ എസ്.ശർമ്മ എം.എൽ .എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.യു ജീവൻമിത്ര അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ബിന്ദു ബെന്നി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മനാഫ് മനേഴത്ത് , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഹസീന സലാം, ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ റാണി രമേഷ് , വികസന കാര്യ ചെയർമാൻ പി കെ നടേശൻ, മെഡിക്കൽ ഓഫീസർ ഡോ. കെ എസ് ജിൻസി എന്നിവർ സംസാരിച്ചു.