karanelkrishi
എടവനക്കാട് ഗ്രാമപഞ്ചായത്ത് കരനെൽകൃഷിയുടെ വിളവെടുപ്പ് പ്രസിഡന്റ് കെ.യു ജീവൻ മിത്ര ഉദ്ഘാടനം ചെയ്യുന്നു

വൈപ്പിൻ: എടവനക്കാട് പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി തുടങ്ങിയ കരനെൽകൃഷിയുടെ വിളവെടുപ്പ് നടത്തി. പഞ്ചായത്ത് പ്രസിഡന്റ് കെ യു ജീവൻ മിത്ര ഉദ്ഘാടനം ചെയ്തു. സുജാത രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പാട്ടത്തിനെടുത്ത 60 സെന്റ് സ്ഥലത്ത് നെൽകൃഷി കൂടാതെ വാഴ, കപ്പ , പയർ, ചീര, മുളക് തുടങ്ങിയ പച്ചക്കറികളും കൃഷി ചെയ്യുന്നുണ്ട്.