
പറവൂർ: വി.ഡി. സതീശൻ എം.എൽ.എയുടെ വിദേശയാത്രക്കളും പുനർജനി പദ്ധതിയുടെ പേരിൽ നടക്കുന്ന തട്ടിപ്പും അന്വേഷിക്കണമെന്ന് ആവശ്വപ്പെട്ട് സി.പി.എം ഏരിയകമ്മറ്റിയുടെ നേതൃത്യത്തിൽ എം.എൽ.എ ഓഫീസ് മാർച്ച് നടത്തി. ഏരിയ കമ്മറ്റി ഓഫിസിൽ നിന്നും ആരംഭിച്ച പ്രകടനം എം.എൽ.എ ഓഫീസിന് സമീപം പൊലീസ് തടഞ്ഞു. ജില്ല സെക്രട്ടറിയേറ്റംഗം കെ.എൻ. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ.എ. വിദ്യാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി ടി.ആർ. ബോസ്, ടി.ജി. അശോകൻ, ടി.വി. നിഥിൻ, കെ.ഡി. വേണുഗോപാൽ എന്നിവർ സംസാരിച്ചു. മാർച്ചിൽ സ്ത്രീകളടക്കം നിരവധി പേർ പങ്കെടുത്തു.
മാർച്ച് നടത്തേണ്ടത് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക്: വി.ഡി. സതീശൻ
സി.പി.എം. മാർച്ച് നടത്തേണ്ടിയിരുന്നത് മുഖ്യമന്ത്രി ഓഫീസിലേക്കാണെന്ന് വി.ഡി. സതീശൻ എം.എൽ.എ പറഞ്ഞു. എം.എൽ.എയെപ്പറ്റി അന്വേഷണം നടത്താൻ എം.എൽ.എയുടെ വസതിയിലേക്ക് തന്നെ മാർച്ച് നടത്തുന്നത് വിചിത്രമാണ്. എന്തന്വേഷണം നടത്താനും നിയമസഭയ്ക്ക് അകത്തും പുറത്തും വെല്ലുവിളിച്ചിട്ടും അന്വേഷണത്തിന് തയ്യാറാകാതെ സമരം ചെയ്തു പുകമറ സൃഷ്ടിക്കുകയാണ്. ജനങ്ങളുടെ ഇടയിൽ മതിപ്പ് നേടിയ പുനർജനി പദ്ധതിയെ തടസപ്പെടുത്താനും തന്നെ അപകീർത്തിപ്പെടുത്താനും നടത്തുന്ന ശ്രമങ്ങളാണാണ് ഇതിനു പിന്നിലെന്ന് സതീശൻ ആരോപിച്ചു.