bjp-office
ബി.ജെ.പി. കൂവപ്പടി പഞ്ചായത്ത് കമ്മിറ്റിയുടെയും കോടനാട് നാല് സംയുക്ത ബൂത്തുകളുടെയും നേതൃ ത്വത്തിൽ കോടനാട് ചെട്ടിനടയിൽ തുടങ്ങിയ ബി.ജെ.പി. ഓഫീസ് സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ്‌ ഉത്ഘാടനം നിർവഹിക്കുന്നു

പെരുമ്പാവൂർ:ബി.ജെ.പി. കൂവപ്പടി പഞ്ചായത്ത് കമ്മിറ്റിയുടെയും കോടനാട് നാല് സംയുക്ത ബൂത്തുകളുടെയും നേതൃത്വത്തിൽ കോടനാട് ചെട്ടിനടയിൽ തുടങ്ങിയ ബി.ജെ.പി. ഓഫീസ് സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ്‌ ഉത്ഘാടനം നിർവഹിച്ചു. കൂവപ്പടി ബൂത്ത് പ്രസിഡന്റ്‌ മുരളീധരൻ അധ്യക്ഷത വഹിച്ചു. ദേശീയ സമിതിയംഗം പി.എം വേലായുധൻ മുഖ്യപ്രഭാഷണം നടത്തി. പെരുമ്പാവൂർ മണ്ഡലം പ്രസിഡന്റ് പി.അനിൽകുമാർ, സംസ്ഥാന സെക്രട്ടറി രേണു സുരേഷ്,ജില്ലാ ജനറൽ സെക്രട്ടറി എം.എ.ബ്രഹ്മരാജ് തുടങ്ങിയവർ സംസാരിച്ചു.