പറവൂർ: ചേന്ദമംഗലം ഗ്രാമപഞ്ചായത്തിനെ ക്ഷീര ഗ്രാമമായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു. ക്ഷീരഗ്രാമം പദ്ധതി ജില്ലാതല ഉദ്ഘാടനം വി.ഡി. സതീശൻ എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ടി.ജി. അനൂപ് അദ്ധ്യക്ഷത വഹിച്ചു. തീറ്റപ്പുൽ കൃഷി പദ്ധതി ഉദ്ഘാടനം പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യേശുദാസ് പറപ്പിള്ളി നിർവഹിച്ചു.
ക്ഷീര വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ബിന്ദു മോൻ, നിത സ്റ്റാലിൻ, എ.എം. ഇസ്മയിൽ, ടി.പി. ജസ്റ്രിൻ, സി.ആർ. ശശി, രതീഷ് ബാബു, വി.എസ്. സിന്ധുമോൾ തുടങ്ങിയവർ പങ്കെടുത്തു. പഞ്ചായത്തിൽ രണ്ട് ക്ഷീരോല്പാദന സംഘങ്ങളിലായി 300 ലധികം ക്ഷീരകർഷക അംഗങ്ങളുണ്ട്. പ്രതിദിനം 800 ലിറ്ററിനടുത്ത് പാൽ സംഭരിച്ച് ഗ്രാമത്തിൽ തന്നെ വിതരണം ചെയ്യുന്നു.
പഞ്ചായത്ത് നടപ്പിലാക്കി വരുന്ന ക്ഷീര സമൃദ്ധി പദ്ധതിക്ക് സർക്കാരിന്റെ അംഗീകാരമാണ് ക്ഷീരഗ്രാമ പ്രഖ്യാപനമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ജി. അനൂപ് പറഞ്ഞു.