പിറവം: മുഖ്യമന്ത്രിയുടെ സി.എം സി.ആർ പദ്ധതിയിൽപെടുത്തി തുക അനുവദിച്ച ഗ്രാമീണ റോഡുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി.പാമ്പ്രപ്പടി - നെച്ചൂർ കടവ്, കക്കാട് ആറ്റുതീരം റോഡ് , പാഴൂർ ആറ്റുതീരം പാർക്ക് റോഡ്, തോട്ടഭാഗം നടുറോഡ്, കല്ലുമട-കൂവപ്പാറ റോഡ് എന്നിവയുടെ നിർമ്മാണത്തിനാണ് തുടക്കമായത്.നഗരസഭ ചെയർമാൻ സാബു കെ.ജേക്കബ് നിർമ്മാണോദ്ഘാടനം നിർവഹിച്ചു. വൈസ് ചെയർപേഴ്സൺ അന്നമ്മ ഡോമി അദ്ധ്യക്ഷത വഹിച്ചു.ചടങ്ങിൽ നഗരസഭ കൗൺസിലർമാരായ വൽസല വർഗീസ് , തമ്പി പുതുവാക്കുന്നേൽ , അരുൺ കല്ലറക്കൽ തുടങ്ങിയവർ പങ്കെടുത്തു.