തോപ്പുംപടി: റേഷൻകാർഡ് മാറ്റി നൽകാത്തതിൽ പ്രതിഷേധിച്ച് വീട്ടമ്മ സിറ്റി റേഷനിംഗ് ഓഫീസിനു മുന്നിൽ ആത്മഹത്യചെയ്യാൻ ശ്രമിച്ച സംഭവത്തിൽ കോൺഗ്രസ് പ്രവർത്തകർ ഓഫീസിനു മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു. ഷമീർ വളവത്ത്, ആർ. ബഷീർ, അഫ്സൽ അലി തുടങ്ങിയവർ നേതൃത്വം നൽകി. സംഭവത്തിൽ നടപടി സ്വീകരിക്കണമെന്ന് ആർ.എസ്.പി മട്ടാഞ്ചേരി ലോക്കൽ സെക്രട്ടറി കെ.ബി. ജബ്ബാറും ആവശ്യപ്പെട്ടു.