
കൊച്ചി: ജില്ലയിൽ ഇന്നലെ 934 പേർക്കു കൊവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ 740. വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ 26. ഉറവിടമറിയാത്തവർ 150, ആരോഗ്യ പ്രവർത്തകർ 16.
ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8590 ആണ്. 226 പേർ രോഗ മുക്തി നേടി. ഇതിൽ 224 പേർ എറണാകുളം ജില്ലക്കാരും രണ്ടു പേർ മറ്റു ജില്ലക്കാരുമാണ്. ഇന്നലെ 1410 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2006 പേരെ ഒഴിവാക്കി. നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 23429 ആണ്. ഇതിൽ 21654 പേർ വീടുകളിലും 146 പേർ കൊവിഡ് കെയർ സെൻററുകളിലും 1629 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
237 പേരെ ആശുപത്രിയിൽ/ എഫ്.എൽ.റ്റി.സിയിൽ പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 129 പേരെ ഡിസ്ചാർജ് ചെയ്തു.നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 7656
എറണാകുളം മെഡിക്കൽ കോളേജ് 232 .പി.വി.എസ് 27 .സഞ്ജീവനി 110 .സ്വകാര്യ ആശുപത്രികൾ 697 എഫ്.എൽ.റ്റി.സികൾ 1775.വീടുകൾ 4815
ജില്ലയിൽ നിന്നും കൊവിഡ് 19 പരിശോധനയുടെ ഭാഗമായി 1923 സാംപിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. 2062 പരിശോധന ഫലങ്ങളാണ് ലഭിച്ചത്.