കൊച്ചി: രാഹുൽ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും വഴിയിൽ തടയുകയും കൈയേറ്റം ചെയ്യുകയെയും ചെയ്ത യു .പി പൊലീസിന്റെ നടപടി ജനാധിപത്യ അവകാശങ്ങളിന്മേലുള്ള കടന്ന് കയറ്റമാണെന്ന് പി .ടി .തോമസ് എം.എൽ. എ പറഞ്ഞു. ഹസ്രത്ത് നഗറിൽ അക്രമിക്കപ്പെട്ട പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ സന്ദർശിക്കാൻ അനുമതി നിഷേധിച്ച് രാഹുലിനെയും പ്രിയങ്കയെയും അറസ്റ്റ് ചെയ്ത പൊലീസ് നടപടിക്കെതിരെ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഡി.സി.സി ഓഫീസിൽ നിന്നും പ്രകടനമായി എത്തിയ പ്രവർത്തകർ ബി .എസ്.എൻ.എൽ ഓഫീസിന് മുന്നിൽ പ്രതിഷേധ ജ്വാല തെളിയിച്ചു.ഡി .സി .സി പ്രസിഡന്റ് ടി.ജെ .വിനോദ് എം.എൽ.എ, കെ.പി സി സി ജനറൽ സെക്രടറി ദീപ്തി മേരി വർഗീസ്,സെക്രട്ടറിമാരായ എം.ആർ അഭിലാഷ്, ടോണി ചമ്മിണി, തമ്പി സുബ്രഹ്മണ്യം , മുഹമ്മദ് ഷിയാസ്, പി ഡി മാർട്ടിൻ ,കെ വി.പി കൃഷ്ണറുമാർ, കെ ആർ പ്രേമകുമാർ, തുടങ്ങിയവർ നേതൃത്വം നൽകി.