
സ്വന്തം ലേഖകൻ
കളമശേരി: നൂറ്റാണ്ടുകളുടെ പഴക്കമുള്ള പാതാളം ഗുഹ ചരിത്ര സ്മാരകമായി നിലനിർത്തണമെന്നാവശ്യപ്പെട്ട് അലുപുരം കൂട്ടക്കാവ് ഭഗവതി ക്ഷേത്രം ഹാളിൽ വിപുലമായ യോഗം ചേർന്നു.വി.എച്ച് . പി.സംസ്ഥാന സെക്രട്ടറി .ഐ . ബി. ശശി, ഹിന്ദു ഐക്യവേദി ജനറൽ സെക്രട്ടറി ത്രിദിപൻ . ബി.ജെ.പി കർഷക മോർച്ച ജില്ല പ്രസിഡന്റ് എ.സുനിൽ കുമാർ , വി.എച്ച്.പി.ജില്ല വൈസ് പ്രസിഡന്റ് വി. ബേബി , വി.എച്ച്.പി.ജില്ല സെക്രട്ടറി മനോജ് , ബി.എം.എസ്. കളമശേരി മേഖല ട്രഷർ പി.കെ.സുദർശൻ എന്നിവർ പങ്കെടുത്ത യോഗത്തിൽ പാതാളം ഗുഹ സംരക്ഷണ സമിതി രൂപീകരിച്ചു.വി. ബേബി ( ജനറൽ കൺവീനർ ), തൃദീപൻ (ജോ. കൺവീനർ ), ഏലൂർ ഗോപിനാഥ് (മുഖ്യ ഉപദേഷ്ടാവ് ) വി.കെ.കുട്ടൻ( ട്രഷറർ ), ഉല്ലാസ് അടുവാശേരി , സുബ്രമണ്യൻ , ഏ.സുനിൽകുമാർ, പി.കെ.സുദർശൻ,(രക്ഷാധികാരികൾ ) , എസ്.രാമചന്ദ്രൻ , വി.കെ.ബാലകൃഷ്ണൻ, ഉണ്ണികൃഷ്ണ കുറുപ്പ് , മനോജ്, രാജേഷ് ബാബു, സി.ആർ.ബാബു, കൃഷ്ണൻകുട്ടി , ഹവീഷ് പരമേശ്വരൻ, രാധാകൃഷ്ണൻ , സജിത്, പി.വി.രഞ്ജിത്, അനിൽകുമാർ, നവൽ കുമാർ (കമ്മിറ്റി അംഗങ്ങൾ )